കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി

ബത്തേരി: കാര്‍ഷിക മേഖലയില്‍ നവീനമായ ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട്, ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ ഗവേഷണ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ 180 തിലധികം നൂതന സാങ്കേതികവിദ്യകള്‍ കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് K-TAP (കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം). പദ്ധതിയുടെ ജില്ലാ തല ടെക്‌നോളജി ഡിസ്സെമിനേഷന്‍ ക്ലിനിക് പരിശീലന പരിപാടി സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി കെ സ്വഗതം ആശംസിച്ചു. കുടുംബശ്രീ ഫാം ലൈവിലിഹുഡ് സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് എസ് K-TAP പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന സാങ്കേതിക വിദ്യകളും സേവനങ്ങളും സംരംഭകര്‍ക്ക് പരിചയപ്പെടുത്തി.
സംരംഭങ്ങള്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളെയും സാങ്കേതിക വിദ്യയുടെ സാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചയും ക്ലിനിക്കിന്റെ ഭാഗമായി നടന്നു.K-TAP ന്റെ ഭാഗം ആയി സംസ്ഥാന തല ആദ്യ ടെക്‌നോളജി പ്രൊഡക്ടായി കോഫി ക്യൂബിന്റെ ലോഞ്ചിങ് വയനാട് ജില്ലയില്‍ വച്ച് ഓഗസ്റ്റ് 31 ന് നടത്താന്‍ ഉദ്ദേശിക്കുന്നതായും സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ ഷാനവാസ് പറഞ്ഞു. പരിശീലന പരുപാടിയില്‍ മെമ്പര്‍ സെക്രട്ടറിമാര്‍, ചെയര്‍ പേഴ്‌സണ്‍, അക്കൗണ്ടന്റ്, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, പ്രൊഡ്യൂസര്‍ ഗ്രൂപ്പ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്ത പരിശീലന പരുപാടിക്ക് ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അമീന്‍ കെ നന്ദി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍