സമഗ്രം ജനസൗഹൃദം: കല്‍പ്പറ്റക്ക് കരുതലുമായി നഗരസഭ ബജറ്റ്

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്സന്‍ അജിത.കെ. അവതരിപ്പിച്ചു. 68,68,94,800 രൂപ വരവും 67,72,79,800 രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 96,15000 രൂപ നീക്കിയിരിപ്പുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിലവില്‍ നടന്നുവരുന്ന ഡ്രൈനേജ് നവീകരണം ഫുട്പാത്ത് നിര്‍മ്മാണം എന്നിവ കൈനാട്ടിവരെ ദീര്‍ഘിപ്പിച്ച് പൂച്ചെടി സ്ഥാപിക്കും. ഇതിനായി രണ്ട് കോടി നീക്കിവെച്ചു. ബൈപ്പാസ് റോഡിലെ നാലുവരിപ്പാത നവീകരിച്ച് പാതയോരങ്ങളില്‍ ഫുഡ് കോര്‍ട്ടുകള്‍ ക്രമീകരിച്ച് നൈറ്റ് ലൈഫ് സെന്റുകള്‍ സ്ഥാപിക്കാനും പാതയോരങ്ങളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാനും രണ്ട് കോടി, നഗരത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനും വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും വയനാട്ടിലെ തനത് വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനുതകുന്ന ഇടം ഗസ്റ്റ് ഹൗസ് പാര്‍ക്ക് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം, മുണ്ടേരി പാര്‍ക്ക് പൂര്‍ത്തീകരണത്തിന് 65 ലക്ഷം, പരിസ്ഥിതി സൗഹൃദ പാര്‍ക്ക് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 3 കോടി, കല്‍പ്പറ്റ സമ്പൂര്‍ണ്ണ മാലിന്യ സംസകരണത്തിന് രണ്ട കോടിയും നീക്കിവെച്ചു.
ടൗണ്‍ ഹാള്‍ പൂര്‍ത്തീകരണത്തിന് 5 കോടി രൂപ, കൈനാട്ടി ജനറല്‍ ആശുപത്രി അനുബന്ധ സൗകര്യങ്ങള്‍, അര്‍ബന്‍ പി.എച്ച്.സി, ഹോമിയോ ആശുപത്രി വയോമിത്രം വഴികാട്ടി കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 97 ലക്ഷം, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി വാട്ടര്‍ കിയോസ്‌കുകള്‍ക്ക് 6 കോടി, പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കും ആയതിന് 11 കോടി 20 ലക്ഷം രൂപയും ഭവന റിപ്പയറിന് 28 ലക്ഷം രൂപയും വകയിരുത്തി.
വിദ്യഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ 90 ലക്ഷം, ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് 30 ലക്ഷം, ചിത്രശലഭം പദ്ധതി 4 ലക്ഷം, വിജയശ്രീ പദ്ധതിക്ക് 6 ലക്ഷം, നഗരകവാടങ്ങളില്‍ കണ്ടയ്നര്‍ ടോയ്ലറ്റ്, കഫ്റ്റീരിയ 20 ലക്ഷം ഷീ ലോഡ്ജ് അനുബന്ധ സൗകര്യം ഒരുക്കല്‍ എന്നിവക്ക് 5 ലക്ഷം, മെന്‍സ്ട്രൂവല്‍ കപ്പ് വിതരണം ചെയ്യുന്ന ഫ്രീ പാഡ് സിറ്റി പദ്ധതിക്ക് 10 ലക്ഷം, പട്ടികജാതി, പട്ടിക വിഭാഗം കലാകാരന്‍മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ 4.80 ലക്ഷം, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 29 ലക്ഷം രൂപ, അംഗന്‍വാടി സ്ഥലം ഏറ്റെടുക്കാന്‍ 18 ലക്ഷം രൂപ, ബഡ്സ് സ്‌കൂള്‍ നടത്തിപ്പ് ക്യാന്‍സര്‍, കിഡ്നി രോഗികളുടെ സമാശ്വാസം 18 ലക്ഷം രൂപ എന്നിവയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
നവനാഗരികതയുടെ വിവിധ മേഖലകള്‍ സ്പര്‍ശിക്കുന്നതോടൊപ്പം അടിസ്ഥാന ജനങ്ങളെ സംരക്ഷിക്കുന്നതിനും പരിസഥിതി സംരക്ഷണം വിനോദ സഞ്ചാരം, ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയിലും ഊന്നിയുള്ള ജനസൗഹൃദ ബജറ്റാണിതെന്ന് ചെയര്‍പേഴ്സന്‍ കേയംതൊടി മുജീബ് അറിയിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ അഡ്വ.ടി.ജെ.ഐസക്, ജൈന ജോയ്, അഡ്വ.എ.പി.മുസ്തഫ, ഒ.സരോജിനി, സി.കെ.ശിവരാമന്‍, കൗണ്‍സിലര്‍മാരായ ഡി.രാജന്‍, ടി. മണി, വിനോദ് കുമാര്‍, എം.ബി ബാബു, ആയിഷ പള്ളിയാല്‍, സെക്രട്ടറി അലി അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍