വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം: ജില്ലാ പോലീസ് മേധാവി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് ജനത്തിരക്കേറിയ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വള്ളിയൂര്‍ക്കാവിലെത്തി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 300 ലധികം പോലീസ് സേനാംഗങ്ങളുടെ സേവനം ഒരുക്കിയതായി അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് നാല് മണിയോടെ എത്തിയ പോലീസ് മേധാവി താഴെ കാവിലും മേലെ കാവിലും എക്‌സിബിഷന്‍ ട്രേഡ് ഫെയറും, കാര്‍ണിവെല്‍ ഗ്രൗണ്ടിലുമെത്തി സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കി. മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേകം മേഖലകളായി തിരിച്ചായിരിക്കും സുരക്ഷ ഉറപ്പാക്കുകയെന്ന് എസ്.പി - ആര്‍. ആനന്ദ് പറഞ്ഞു. ട്രസ്റ്റി ഏച്ചോംഗോപി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജിതേഷ്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ എ.എം. നിഷാന്ത്, കെ.സി. സുനില്‍കുമാര്‍, സന്തോഷ് ജി നായര്‍, വി.ആര്‍. പ്രവീജ്, ഡി.വൈ.എസ്.പി - എ.പി.ചന്ദ്രന്‍, സി.ഐ - എം.എം.അബ്ദുള്‍ കരീം എന്നിവര്‍ പോലീസ് മേധാവിയെ അനുഗമിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍