കേരള സംസ്ഥാന യുവജനകമ്മീഷന്‍ ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍.

കല്‍പ്പറ്റ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 31 ന് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ വെച്ച് 'ജോബ് ഫെസ്റ്റ്' സംഘടിപ്പിക്കുമെന്ന് യൂത്ത് കമ്മീഷന്‍ അംഗം കെ.റഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണി മുതലാണ് തൊഴില്‍ മേള നടക്കുക. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
40 സ്ഥാപനങ്ങള്‍ ഇതിനോടകം ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. പ്രമുഖ ഹോസ്പിറ്റലുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാഹന നിര്‍മ്മാതാക്കള്‍, ടെക്സ്റ്റയില്‍സുകള്‍ , മറ്റ് പ്രമുഖ കമ്പനികള്‍ , വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.തൊഴിലന്വേഷകരായ ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് കമ്മീഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയിലേക്ക് തൊഴിലന്വേഷകരായ യുവജനങ്ങളെ സ്‌നേഹപൂര്‍വ്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
യോഗ്യതയുള്ള യുവജനങ്ങള്‍ക്ക്https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തിരമോ QR കോഡ് മുഖാന്തരമോ നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:79075 65474 , 9847823623, 97475 20666 , 8921338126
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
കെ റഫീഖ് - സംസ്ഥാന യുവജന കമ്മീഷന്‍ അംഗം
കെ ജെറിഷ് - യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍.
എം ആര്‍ രഞ്ജിത് - യുവജന കമ്മീഷന്‍ ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍.
ഇ ഷംലാസ് - ജോബ് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍