വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നടന്ന വനിതാ കമ്മീഷന്‍ ആദാലത്തില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 22 പരാതികളാണ് പരിഗണിച്ചത്. 17 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസില്‍ കൗണ്‍സലിംഗിന് നിര്‍ദ്ദേശം നല്‍കി. മൂന്നു ബഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഡ്വക്കേറ്റ് മിനി മാത്യു, തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍