മരത്തില്‍ നിന്നും വീണ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

മീനങ്ങാടി: മീനങ്ങാടി മണങ്ങുവയല്‍ കോളനിയില്‍ മരത്തില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മണങ്ങുവയല്‍ കുറുമക്കോളനിയിലെ രാമകൃഷ്ണന്റെയും കല്യാണിയുടെയും മകന്‍ ജയന്‍ (40) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.ചോലവെട്ടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് മരിച്ചത്. ഭാര്യ: താര. മകള്‍: കീര്‍ത്തന.കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മണങ്ങുവയല്‍ കോളനി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍