അരികൊമ്പനെ പിടികൂടാന്‍ 'സൂര്യ'യും ഇടുക്കിയിലേക്ക്

മുത്തങ്ങ: ഇടുക്കിയിലെ അരികൊമ്പനെ പിടിക്കാന്‍ വയനാട് മുത്തങ്ങ ആര്‍ ആര്‍ടി ക്യാമ്പില്‍ നിന്നും സൂര്യ എന്ന കുങ്കിയാന കൂടി ചുരമിറങ്ങി. കഴിഞ്ഞദിവസം കുങ്കിയാന വിക്രമും ഇടുക്കി ദൗത്യത്തിന് പോയിരുന്നു.ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനാണ് കുങ്കിയാനകളില്‍ ഒന്നായ വിക്രത്തെ ഇന്നലെ ഇടുക്കിയിലേക്ക് കൊണ്ടുപോയത് ഇതിന് പുറകെയാണ് ഈ സൂര്യയെ കൊണ്ടുപോയത്. ഇന്ന് 4.30 ഓടെ യാണ് ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസര്‍ രൂപേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘവും സൂര്യക്കൊപ്പം ഇടുക്കിയിലേക്ക് തിരിച്ചത്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, എന്നീ രണ്ടാനകളുമടക്കം 29 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. തുടര്‍ന്ന്അരികൊമ്പനെ മയക്ക് വെടി വെക്കുന്ന നടപടികളിലേക്ക് സംഘം കടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍