ഡോക്ടര്‍മാരുടെ സമര ദിനമായ ഇന്നും ഡോക്ടര്‍ക്കെതിരെ കയ്യേറ്റം;നൂല്‍പ്പുഴ മെഡിക്കല്‍ ഓഫീസര്‍ ചികിത്സ തേടി; പ്രതിഷേധവുമായി കെജിഎംഒ എ

നൂല്‍പ്പുഴ: വര്‍ദ്ധിച്ചുവരുന്ന ആശുപത്രി ആക്രമങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഓ പി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന ദിവസം തന്നെ രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആതുരാലയമായ നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ആയ ഡോ. ദാഹര്‍ മുഹമ്മദിന് എതിരെ കയ്യേറ്റവും വധശ്രമവും ഉണ്ടായതായി പരാതി. ഇതേ ആശുപത്രിയിലെ പിആര്‍ഒ യുടെ ഭര്‍ത്താവ് അതിക്രമിച്ച് കയറുകയും മെഡിക്കല്‍ ഓഫീസറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി. ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോ.ദാഹര്‍ മുഹമ്മദ് ബത്തേരി താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയില്‍ ചികിത്സ തേടി. പോലീസ് ഉടനടി നടപടികള്‍ എടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും വയനാട് കെജിഎംഓഎ ആവശ്യപ്പെട്ടു
നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ പൊള്ളലേറ്റ് എമര്‍ജന്‍സി ആയി കൊണ്ടുവന്ന രോഗിയെ ഡോക്ടര്‍ ദാഹര്‍ പരിചരിച്ചതിനു ശേഷം ഫിസിയോ തെറാപ്പി യൂണിറ്റില്‍ എത്തിയപ്പോഴാണ് അതിക്രമിച്ച് കയറുകയും മെഡിക്കല്‍ ഓഫീസറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയുള്ളത്. ഡോക്ടറെ കയ്യേറ്റം ചെയ്ത ഇയാളെ മറ്റ് ജീവനക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റിയതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കെ ജി എം ഒ എ പറഞ്ഞു.
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ ജില്ലയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനം നേടിയതായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം തന്നെയാണ് ആശുപത്രി ആക്രമണം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കര്‍ക്കശമാക്കണമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നുമുള്ള ആവശ്യങ്ങളുമായി സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ മെഡിക്കല്‍ സമരം ചെയ്യുന്ന ദിവസം തന്നെ ജില്ലയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട നൂല്‍പ്പുഴയില്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടന്ന വധശ്രമം അത്യന്തം അപലപനീയമാണെന്ന്കെ ജി എം ഒ എ പ്രസ്താവിച്ചു.
ആദിവാസി മേഖലയായ നൂല്‍പ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തിയുള്ള ഒരു മികച്ച സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ.ദാഹര്‍ മുഹമ്മദിനെ പോലെയുള്ള ഒരു വ്യക്തിക്കെതിരെ നടന്ന വധശ്രമവും കയ്യേറ്റവും ഡോക്ടര്‍ സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. കര്‍മ്മനിരതനായ ഒരു മെഡിക്കല്‍ ഓഫീസര്‍ക്ക് എതിരെ ഉണ്ടായ വധശ്രമം കയ്യുംകെട്ടി നോക്കിയിരിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. അതിനാല്‍ ഈ വിഷയത്തില്‍ നല്‍കിയ പരാതിയില്‍ പോലീസ് ഉടനടി നടപടികള്‍ എടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും വയനാട് കെജിഎംഓഎ ആവശ്യപ്പെട്ടു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍