തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സായാഹ്ന പരിശീലന ക്ലാസ്
മാനന്തവാടി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റ ഭാഗമായി തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ മൂന്ന് കോഴ്‌സുകള്‍ നടത്തുന്നു. ആറുമാസത്തെ സായാഹ്ന പരിശീലന ക്ലാസുകള്‍ സൗജന്യമായാണ്് നടത്തുന്നത്. എല്ലാ കോഴ്‌സുകള്‍ക്കും സ്റ്റൈപ്പന്റുണ്ടായിരിക്കും. ഓരോ കോഴ്‌സിലും പരമാവധി മുപ്പത് പേര്‍ക്കാണ് പ്രവേശനം. അപേക്ഷ കോളേജ് ഓഫീസിലും വെബ് സൈറ്റിലും ലഭിക്കും. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിംഗ് ടാലി (എസ്.എസ്.എല്‍.സി. അഥവാ തത്തുല്യം) വെല്‍ഡിംഗ് (ഏഴാം ക്ലാസ്), സിസ്‌കോ സ്വിച്ചിംഗ് ആന്റ് റൂട്ടിഗ് (ഡിഗ്രി, ഡിപ്ലോമ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം) കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം ജൂലൈ 27നകം കോളേജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04935 261271, 9447025214, 9656111386, 9447415506.