വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇനി ഇവര്‍ നയിക്കും.
അബുദാബി: അബുദാബി യിലെ വയനാടന്‍ കൂട്ടായ്മയായ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത് 5 അംഗ ഉപദേശക സമിതി ഉള്‍പ്പെടെ 21 അംഗങ്ങള്‍ ആണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത്. നവാസ് മാനന്തവാടി ചെയര്‍മാനും റംസീന ഹര്‍ഷല്‍ കണ്‍ വീനറും സാബിത് അലി ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ പടിയെന്നോണംവയനാട്ടിലെ കിടപ്പ് രോഗികള്‍ക്കായി മുപ്പതിനായിരം രൂപയുടെ ധന സഹായം ഉള്‍പ്പെടെ ഒട്ടനവധി ഭാവി പരിപാടികള്‍ കമ്മിറ്റി പ്രഖ്യാപിച്ചു. നിലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി അബുദാബി ക്ലിവ് ലാന്റ് ഹോസ്പിറ്റലില്‍ കഴിയുന്ന മേപ്പാടി ചൂരല്‍മല സ്വദേശിയായ വിവേക് എന്ന ചെറുപ്പക്കാരന്റെ സംരക്ഷണം ഡബ്ല്യുപിഡബ്ല്യുഎ യുടെ നേതൃത്വത്തില്‍ ആണ് നടക്കുന്നത്. അബുദാബിയിലെ മുഴുവന്‍ വയനാട്ടുകാരെയും ഈ കൂട്ടായ്മയുടെ ഭാഗമാക്കുകയാണ് തങ്ങളുടെ അടുത്ത ഉദ്യമം എന്ന് യോഗം അഭിപ്രായപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍