വയനാടന്‍ സംഗമം 2023 ഫെബ്രുവരി 26ന്
അബുദാബി: വര്‍ഷങ്ങളായി അബുദാബിയിലെ വയനാട്ടുകാരെ ചേര്‍ത്ത് പിടിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാ സാംസ്‌കാരിക വേദികളിലും സജീവ സാന്നിധ്യവുമായ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഫെബ്രുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അബുദാബിയിലെ അലൈന്‍ പാലസ് ഹോട്ടലിന് സമീപമുള്ള റി ക്രിയേഷന്‍ പാര്‍ക്കില്‍ വയനാടന്‍ സംഗമം 2023 സംഘടിപ്പിക്കും. പ്രവാസ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പിരിമുറുക്കങ്ങളും ഇല്ലാതാക്കാന്‍ വിനോദവും വിജ്ഞാനവും എല്ലാം ഉള്‍പ്പെടുത്തി ഒരു സൗഹൃദ സായാഹ്നം സമ്മാനിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പങ്കെടുക്കുന്നവര്‍ക്കെല്ലാം വയനാടന്‍ ഭക്ഷണങ്ങളും മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍