പശുവിന്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാന്‍ഡ്
ലോകത്ത് ആദ്യമായി പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാന്‍ഡ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഗ്രീന്‍ഹൗസ് വാതക ഉദ്വമനം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മീഥേന്‍ ഉദ്വമനം പൂജ്യത്തില്‍ എത്തുകയെന്ന ലക്ഷ്യമാണ് ന്യൂസിലന്‍ഡിനുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനാണ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ അറിയിച്ചു. ന്യൂസിലന്‍ഡിന്റെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. മീഥേന്‍ ഉദ്വമനം കുറച്ചുകൊണ്ട്, കഴിയുന്ന രീതിയില്‍ എല്ലാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജസീന്ദ ആര്‍ഡന്‍ പറഞ്ഞു.
ന്യൂസിലാന്റിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന്, 6.2 ദശലക്ഷം പശുക്കള്‍ സ്വാഭാവികമായി പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളാണ്. ഈ സാഹചര്യത്തിലാണ് നികുതി ചുമത്താന്‍ ഏര്‍പ്പെടുത്തുന്നത്. ഈ തുക കാലാവസ്ഥാ സൗഹൃദ പരിപാടികള്‍ക്ക് ചിലവാക്കുമെന്നും ആര്‍ഡേണ്‍ പറഞ്ഞു. ലോകത്ത് കൃഷി മൂലമുള്ള മീഥേന്‍ വികിരണത്തിന്റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്നു കണ്ടെത്തി പുതിയ പഠനം പുറത്തുവന്നിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍