വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: പനമരം മാത്തൂര്‍ സര്‍വീസ് സ്റ്റേഷന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തില്‍ ഹാരിസ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. മകള്‍ ദില്‍ഷയ്ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഹാരിസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ: മുഫീദ.മക്കള്‍: ദില്‍ഷ ഷെറിന്‍, മുഹമ്മദ് മുഫീദ്.പിതാവ്: യൂസഫ്, മാതാവ്: ഫാത്തിമ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍