കാല്‍നടയാത്രക്കാരി കാറിടിച്ച് മരിച്ചു
കൊളഗപ്പാറ: കാറിടിച്ച് കാല്‍ നടയാത്രക്കാരി മരിച്ചു. അമ്പലവയല്‍ പഞ്ചായത്ത് മുന്‍ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈലജോയി (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ കൊളഗപ്പാറ കവലയ്ക്ക് സമീപമാണ് അപകടം. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ്: ജോയി. മക്കള്‍: അന്ന ഷെഗന്‍, സാറാ ജോയി, മരിയ ജോയി. മരുമകന്‍: ഷെഗന്‍ ജോസഫ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍