OPEN NEWSER

Thursday 09. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി കെഎസ്ആര്‍ടിസി ക്യാന്റീനിലെ  പലഹാര അലമാരയില്‍ ചുണ്ടെലിയുടെ സൈ്വര്യവിഹാരം; ക്യാന്റീന്‍ പ്രവര്‍ത്തിച്ചുവന്നത് ലൈസന്‍സില്ലാതെ; നടപടിയുമായി നഗരസഭ ആരോഗ്യവകുപ്പ്

  • Mananthavadi
04 Jul 2017

മാനന്തവാടി താഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ക്യാന്റീനിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചുണ്ടെലി തിന്നുന്നനിലയില്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യവകുപ്പ് ക്യാന്റീന്‍ പരിശോധിക്കുകയും ശുചീകരണത്തിനായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കൂടാതെ ലൈസന്‍സില്ലാതെയാണ് ഹോട്ടല്‍ നടത്തിവന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ദിവസത്തിനകം ലൈസന്‍സെടുക്കണമെന്നുള്ള നിര്‍ദ്ദേശവും നല്‍കി.ഇന്ന് രാവിലെ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളും നാട്ടുകാരുമാണ്  അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചുണ്ടെലി തിന്നുന്നത് കണ്ടത്. തുടര്‍ന്ന് ഇവരില്‍ ചിലര്‍ വീഡിയ പകര്‍ത്തുകയും മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതരെത്തി ക്യാന്റീന്‍ പരിശോധിച്ചു. പരിശോധനയില്‍ പ്രസ്തുത സ്ഥാപനത്തിന് ലൈസന്‍സില്ലായെന്ന് കണ്ടെത്തി. ക്യാന്റീനിന്റെ ഉള്‍വശം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഭക്ഷണംപാകംചെയ്യുന്ന പരിസരത്ത് വൃത്തിഹീനമായി കാണപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പരിശരം ശുചീകരിക്കുന്നത് വരെ ക്യാന്റീന്‍ അടച്ചിടാനും ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഭക്ഷ്യവസ്തു പ്രദര്‍ശിപ്പിച്ച അലമാരയും പരിസരവും ശുചിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഭക്ഷണസാധനങ്ങള്‍ ചുണ്ടെലി തിന്നുന്ന ലൈവ് ദൃശ്യമാണ് ക്യാന്റീന്‍ നടത്തിപ്പുകാരെ കുരുക്കിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വൈത്തിരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം; അതിഥി തൊഴിലാളി മരിച്ചു
  • പുല്‍പ്പള്ളി പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ സണ്‍ സൈഡ് അപകടാസ്ഥയില്‍
  • നിശബ്ദ പ്രചരണ ദിവസം വോട്ടുറപ്പിച്ച് എം എസ് വിശ്വനാഥന്‍
  • പുല്‍പ്പള്ളിയില്‍ മോഷ്ടാക്കളുടെ നിരന്തര സാന്നിധ്യം; പ്രതിരോധവുമായി നാട്ടുകാര്‍
  • വനം വകുപ്പ് പിടികൂടിയ പുലി ചത്തു; പുലിക്ക് പരിക്കേറ്റിരുന്നതായി വനം വകുപ്പ്
  • നിശബ്ദ പ്രചരണദിവസവും നിരവധിയിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ച് സിദ്ദിഖ്
  • വയനാട് ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • മാനന്തവാടിയില്‍ ആര് വാഴും ?!
  • കല്‍പ്പറ്റയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show