OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനം വകുപ്പ് പിടികൂടിയ പുലി ചത്തു; പുലിക്ക് പരിക്കേറ്റിരുന്നതായി വനം വകുപ്പ്

  • Mananthavadi
08 Apr 2026

വെള്ളമുണ്ട: മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷന്‍ പരിധിയിലെ ഓടക്കൊല്ലിയില്‍ നിന്നും പിടികൂടിയ പുളളിപ്പുലി ചത്തു. 4 വയസ്സ് പ്രായം വരുന്ന ആണ്‍ പുലിയാണ് ചത്തത്. പുലിയുടെ മുന്‍ഭാഗത്തെ പല്ലുകളില്‍ ഒരെണ്ണം നഷ്ടപ്പെട്ടതായും, താടിയെല്ലില്‍ പഴക്കമുള്ള ഒരു പൊട്ടലുള്ളതായും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.ഇന്ന് രാവിലെ ജനവാസമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടി ചികിത്സക്കായി ബത്തേരി ഫോറസ്റ്റ് വെറ്റിനറി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കമ്പളക്കാട്, പനമരം മേഖലകളില്‍ ഭീതി വിതച്ച പുലി ഇന്ന് പനമരം ഓടക്കൊല്ലി സ്വദേശിയായ വാസുദേവന്‍നായരുടെ വീട്ടിലെ 3 ആടുകളെ ആക്രമിച്ച് കൊല്ലുകയും വാസുദേവന്‍നായര്‍ പുലിയുടെ മുന്നില്‍ അകപ്പെടുകയും ചെയ്തിരുന്നു. 


തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാനന്തവാടി ആര്‍ ആര്‍ ടി യൂണിറ്റിന്റെയും, പനമരം പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ കൊല്ലപ്പെട്ട ആടുകളെ പരിശോധിക്കുന്ന സമയം രാവിലെ 8 മണിയോടെ പുള്ളിപ്പുലി ജനങ്ങളുടെ നേരെ ചാടുകയും ബഹളത്തെ തുടര്‍ന്ന് പുലി മുളങ്കാടിനിടയിലേക്ക് ഓടിമറയും ചെയ്തതായി വനംവകുപ്പ് പറഞ്ഞു. അവശനിലയില്‍ ആയിരുന്ന പുലിയെ മാനന്തവാടി ഞഞഠ യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി കണ്ടെത്തുകയും പിടികൂടി ബത്തേരിയിലുള്ള ഫോറസ്റ്റ് വെറ്റിനറി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ഹോസ്പിറ്റലില്‍ എത്തിച്ച് പരിശോധിച്ചതില്‍ പുള്ളിപ്പുലി മരണപ്പെട്ടതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍  അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു. 


നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ചുമതല വഹിക്കുന്ന സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വയനാട് വന്യജീവി സങ്കേതം വൈലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി.
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show