OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

  • Kalpetta
08 Apr 2026

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിലും, ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളിലും കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ്
പരിശോധന നടത്തി. പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാത്തതും, വൃത്തിഹീനമായ സാഹചര്യത്തിലും, മനുഷ്യ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി.  ഹോട്ടല്‍ ആലിബാബ & 41 ഡിഷസ്, മലബാര്‍ ബേക്ക്‌സ് & ഡ്രിങ്ക്‌സ്, കല്‍പ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍ നേതൃത്വം നല്‍കി. സ്‌ക്വാഡില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു സി.എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് വി.കെ, സുനില്‍ കുമാര്‍ എന്‍.എം.കെ, സിമി വി, കൃഷ്‌ണേന്ദു എ.എസ് എന്നിവരുമുണ്ടായിരുന്നു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അടുത്ത 4 ദിവസം കേരളത്തില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show