OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിശബ്ദ പ്രചരണ ദിവസം വോട്ടുറപ്പിച്ച് എം എസ് വിശ്വനാഥന്‍

  • S.Batheri
08 Apr 2026

ബത്തേരി: നിശബ്ദ പ്രചരണ ദിവസത്തില്‍  വോട്ടുറപ്പിച്ച്  ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍. ഇന്ന് രാവിലെ മുതല്‍ പുല്‍പ്പള്ളി, പൂതാടി എന്നിവിടങ്ങളിലെ വിവിധ മേഖലകളിലും ഉന്നതികളിലുമാണ് വോട്ട് അഭ്യര്‍ഥിച്ചത്. അവസാന ലാപ്പിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു. പ്രചരണത്തിനായി എത്തുന്ന  എല്ലായിടങ്ങളിലും സ്ഥാനാര്‍ഥിയെ കാണാനും വിവിധ ആവശ്യങ്ങള്‍ പറയാനും പിന്തുണ അറിയിക്കാനും നിരവധി പേര്‍  എത്തിയിരുന്നു.
വികസന പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥി സംവദിച്ചു.
മണ്ഡലത്തിലെ യുഡിഎഫ് ഭരണത്തിന് അറുതിയാവുന്നതോടെ ജനങ്ങളുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പും ഗ്രാമീണ ടൂറിസമടക്കം പ്രാവര്‍ത്തികമാക്കി ബത്തേരിയുടെ എല്ലാ മേഖലയെയും വികസനത്തേരിലേറ്റുമെന്നും മണ്ഡലത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നാടൊന്നിക്കണമെന്നും എം എസ് വിശ്വനാഥന്‍ പറഞ്ഞു. 

 പി ആര്‍ ജയപ്രകാശ്,  എന്‍ പി കുഞ്ഞുമോള്‍, ബൈജു നമ്പിക്കൊല്ലി, സണ്ണി, മുഹമ്മദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വ്യാഴം രാവിലെ 8ന്
പഴുപ്പത്തൂര്‍ ഗവ.യുപി സ്‌കൂളില്‍ എം എസ് വിശ്വനാഥന്‍ വോട്ട് രേഖപ്പെടുത്തും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show