കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.
മുടക്കൊല്ലി: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളില്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ കുങ്കിയനാകളെ മുടക്കൊല്ലി ഭാഗത്തു ഇറക്കി കൊമ്മഞ്ചേരി മുതല്‍ ആറാം മൈല്‍ വരെയുള്ള വന ഭാഗങ്ങളില്‍ പരിശോധന നടത്തി. ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ ഗ്രേഡ് കെ.പി അബ്ദുല്‍ ഗഫൂര്‍, കുപ്പാടി ഫോറസ്‌ററ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടെത്തുപാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാപക പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയയുടെ അധ്യക്ഷതയില്‍ നടന്ന ജനപ്രതിനിധികളുടെ യോഗ തീരുമാനപ്രകാരമാണ് ഇന്ന് കുങ്കിയനാകളെ എത്തിച്ചത്. കൂടാതെ ഈ ഭാഗത്തുള്ള ട്രെഞ്ചുകള്‍ നന്നാക്കുവാനും, ഫെന്‍സിങ് ലൈനുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുവാനും, രാത്രികാല പെട്രോളിങ് ശക്തമാക്കുവാനും, ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുവാനും ട്രെഞ്ചി നോട് ചേര്‍ന്ന് പഴയ ഫെ ന്‍സിങ് ലൈനുകള്‍ പുനസ്ഥാപിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആഷിക്കലി.യു.,വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എ.സി. എഫ്. അജിത് കെ രാമന്‍, ചെത ലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, കുറിച്ചിയാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കണ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അമല്‍ ജോയ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ബാബു, പൂതാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനേഷ്. കെ. ജി, ബിനിത. പി.തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
