ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കണം: കേരള എന്‍ജിഒ അസോസിയേഷന്‍

ബത്തേരി:ക്ഷാമബത്ത കുടിശ്ശിക നാല് ഗഡു അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കര്‍ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ എ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു, സംസ്ഥന കമ്മിറ്റി അംഗം ജോര്‍ജ് സെബാസ്റ്റ്യന്‍, ജില്ലാ ഭാരവാഹികളായ ആര്‍ രാം പ്രമോദ് , പി ടി സന്തോഷ്, ബെന്‍സി ജേക്കബ്, അബ്ദുല്‍ ഗഫൂര്‍ , ജി പ്രവീണ്‍കുമാര്‍ , പി പി ശശിധരക്കുറുപ്പ്, കെ സുബ്രഹ്‌മണ്യന്‍, അന്‍വര്‍ സാദത്ത്, സുരേന്ദ്ര ബാബു , സാബു അബ്രഹാം, കെ വി മനേഷ്, എം സി ജോസഫ് , സെന്തില്‍ കുമാര്‍ , സെന്‍ ജെ എ ബ്രഹാം, ജയന്‍ , കെ എച്ച് അഫ്‌സല്‍, വിപിന്‍ ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍