വാഹനാപകടത്തില്‍ വ്യാപാരി മരിച്ചു.

ബത്തേരി: സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ഏജന്‍സി ഉടമയും, മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി മത്തായി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ഓമശ്ശേരിയില്‍ വച്ചുണ്ടായ കാറപകടത്തിലാണ് മരണം. ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗമായിരുന്നു. പുളിനാക്കുഴിയില്‍ കുഞ്ഞപ്പന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: സലോമി. മക്കള്‍: പോള്‍ (ജര്‍മനി ), ബബിള്‍ (ലണ്ടന്‍). സഹോദരങ്ങള്‍: ഷാജി, കുര്യാക്കോസ്, മേരി, ലീന, ലിസി, ലിജി, പരേതയായ ചിന്നമ്മ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍