മാനന്തവാടി രൂപത സഹായ മെത്രാന്റെ സഹോദരനും മകനും കാറപകടത്തില്‍ മരിച്ചു

മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്‌സ് താരാമംഗലത്തിന്റെ സഹോദരനും, മകനും വാഹനാപകടത്തില്‍ മരിച്ചു.കണ്ണൂര്‍ തളിപറമ്പ് സ്വദേശിമാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകന്‍ വിന്‍സ് (18) എന്നിവരാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്. വീട്ടുമുറ്റത്ത് വെച്ച് കാര്‍ നിയന്ത്രണം വിട്ട് ചുറ്റുമതില്‍ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇരുവരുടെയും ഭൗതികശരീരങ്ങള്‍ നാളെ (3 നവംബര്‍ 2022) ഉച്ചയോടെ സ്വഭവനത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് നാലുമണിയോടെ മൃതസംസ്‌കാരശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തില്‍ ആരംഭിക്കും. പിന്നീട് 05.30-ന് ദേവാലയത്തില്‍ കുര്‍ബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജര്‍മ്മ നിയിലുള്ള മകള്‍ എത്തിച്ചേരാന്‍ താമസിക്കുമെന്നതിനാല്‍ മൃതസംസ്‌കാരം രാത്രിയിലായിരിക്കും നടത്തുക. അതിനാല്‍ മൃതസംസ്‌കാരശുശ്രൂഷ കളുടെയും കുര്‍ബാനയുടെയും സമയമൊഴികെ സംസ്‌കാരം നടക്കുന്നത് വരെ പൊതുദര്‍ശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്. മാനന്തവാടി രൂപതാ സഹായമെത്രാന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമേ റ്റെടുത്ത ഈ ദിവസങ്ങളില്‍ തന്നെ അഭിവന്ദ്യ അലക്‌സ് പിതാവിന്റെ കുടുംബ ത്തില്‍ സംഭവിച്ച ഈ അപകടത്തില്‍ രൂപതയൊന്നാകെ ദുഖം രേഖപ്പെടുത്തി.
അലക്‌സ് പിതാവിനും കുടുംബത്തിനും പരേതര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ ത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് എം.പി. രാഹുല്‍ ഗാന്ധിയടക്കം നിരവധി മത, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കന്മാര്‍ ബിഷപ്‌സ് ഹൗസില്‍ വിളിച്ച് അനുശോചനം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍