വിശ്വയോഗാ ദിനാചരണം നടത്തി

വിശ്വയോഗാ യോഗദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാതല പരിപാടി ഹോമിയോപ്പതി ജില്ലാ മെഡില്‍ ഓഫീസ്, ആസൂത്രണഭവന്‍ ഹാളില്‍ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെയും സമീപ ഓഫീസുകളിലെയും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി സംഘടിപ്പിച്ച ബോധവല്‍കരണ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഡോ.എം.പ്രേമചന്ദ്രന്‍, ഡോ.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.സോമന്റെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ ഔഷധ വിതരണവും നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍