പോലീസിനെ ആക്രമിച്ച പ്രതിയെ റിമാന്റ് ചെയ്തു.
വെള്ളമുണ്ട: പരാതി അനേഷിക്കുവാനെത്തിയ വെള്ളമുണ്ട പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സ പ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ യുവാവിനെ റിമാന്റ് ചെയ്തു. വെള്ളമുണ്ട പഴഞ്ചന ഒറ്റപ്പിനാല്‍ വീട്ടില്‍ ജോഫിനെ(23)യാണ് കോടതി റിമാന്റ് ചെയ്തത്. ഇന്നലെയാണ് ഇയാളെ വെള്ളമുണ്ട പോലീസ് എസ്എച്ച്ഒ കെ.എ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഒരു വീട്ടമ്മ സബ്കളക്ടര്‍ക്ക് നല്കിയ പാരി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് ഇയാള്‍ ആക്രമിച്ചത്.മീനങ്ങാടി, തോണ്ടര്‍നാട്, വെള്ളമുണ്ട പോലിസ് സ്റ്റേഷനുകളില്‍ യഥാ ക്രമം തട്ടികൊണ്ട് പോകല്‍, മദ്യപിച്ചു പ്രശ്നമുണ്ടാക്കല്‍, അനധികൃത മായി കൂടിയ അളവില്‍ മദ്യം കൈവശം വെക്കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍