പീഡനകേസ്സില്‍ കുറ്റവിമുക്തനാക്കിയ പ്രതിയെ അതേ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചു; ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം പുതിയ കേസ്സായി പരിഗണിച്ച് വിധി പ്രസ്താവിച്

നടവയല്‍ സ്വദേശിനിയായ ആദിവാസി യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് പ്രതി പുല്‍പ്പള്ളി കൊളറാട്ട്കുന്ന് ക്ലബിന്‍ ചാക്കോ (29) യെ എസ്.സി എസ്.ടി സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ഇ.അയ്യൂബ്ഖാന്‍ പത്തനാപുരം വിവിധ വകുപ്പുകളിലായി നാലരവര്‍ഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
പ്രസ്തുത കേസ്സില്‍ 2015 മാര്‍ച്ച് 12ന് പ്രതിയെ സ്പെഷല്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. എന്നാല്‍ വിധിക്കെതിരെ ഇര ഹൈക്കോടതിയെ സമീപിക്കുകയും കേസ്സ് പുതിയ കേസ്സായി പരിഗണിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി സ്പഷ്യല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റ് അടിസ്ഥാനത്തിലാണ് പുതിയ വിധി.2014ലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും വിവാഹഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.ഈ സംഭവത്തില്‍ കേണിച്ചിറ പോലിസ് 2014ല്‍കേസേടുക്കുകയായിരുന്നു. 2015 മാര്‍ച്ച് 12ന് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് സ്പെഷ്യല്‍ കോടതി ഇയാളെ വെറുതെ വിട്ടു. വിധിക്കെതിരെ ഇര ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.കേസ് പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താന്‍ ഹൈക്കോടതി സ്പഷ്യല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റ് അടിസ്ഥാനത്തിലാണ് പുതിയ വിധി ഉണ്ടായത്. പഴയ തെളിവുകള്‍ തന്നെയാണ് പുതിയ കേസിലും കോടതി പരിഗണനക്ക് എടുത്തത്.പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായുള്ള നിയമത്തില്‍ 2016ല്‍ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും 2014ലെ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്.എസ്.സി.എസ്.ടി.ആക്ട് സെക്ഷന്‍ 3 പ്രകാരവും സി ആര്‍ പി സി 235 വകുപ്പ് പ്രകാരം 4 വര്‍ഷം തടവും 2 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത് പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം.ഈ തുക ഇരക്ക് നല്‍കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഐ.പി.സി 506 വകുപ്പ് പ്രകാരം 6 മാസം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രൊസിക്യൂഷന് വേണ്ടി സ്പഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ എം.വേണുഗോപാലന്‍ ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍