കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍.

താമരശ്ശേരി: വയനാട്, മലപ്പുറം ജില്ലകളിലായി പത്തോളം മോഷണ കേസുകളില്‍ പ്രതിയായ വയനാട് വൈത്തിരി ലക്കിടി അറമല ലക്ഷംവീട് കോളനിയില്‍ മുരുകനെ ഒരു കിലോയിലേറെ കഞ്ചാവുമായി താമരശ്ശേരി പോലീസ് പിടികൂടി .കൊടുവള്ളി മാനിപുരം റോഡില്‍ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തില്‍ വാടകക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് മുരുകന്‍ പോലീസിന്റെ പിടിയിലായത്. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പോലീസും പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവ് കൈമാറാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഇയ്യാളില്‍ നിന്നും ഒരു കിലോ 125 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മൂന്ന് കിലോ കഞ്ചാവ് എത്തിച്ചതായാണ് പോലീസിന് വിവരം ലഭിച്ചത്. ബാക്കിയുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തിയെന്നാണ് സൂചന. കൊടുവള്ളിയിലും പരിസ പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുകയാണ് മുരുകന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും മഞ്ചേരി സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പത്തോളം കളവുകേസുകളില്‍ മുരുകന്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. അമ്പലവും ഭണ്ഡാരവും കുത്തി തുറന്ന് കവര്‍ച്ച നടത്തലാണ് പ്രധാനം. ബൈക്ക് മോഷണ കേസും നിലവിലുണ്ട്. ഒപ്പം കഞ്ചാവ് വില്‍പ്പനയും. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍, ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ വി കെ സുരേഷ്, രാജീവ് ബാബു, പി ബിജു, കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ മാരായ പ്രകാശന്‍, രഷ്മി, എ എസ് ഐ മാരായ സജീവന്‍, സതീഷ്, സി പി ഒ മാരായ ലിനീഷ്, റഹീം, സുനില്‍, സജിഷ, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍