വൈത്തിരി അപകടം: സിസിടിവി ദൃശ്യം പുറത്ത്

വൈത്തിരി: പോക്കറ്റ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറിയതെന്ന് സി സടിവി ദൃശ്യത്തില്‍ വ്യക്തമായി. അപകടത്തില്‍ കടയിലുണ്ടായിരുന്ന യാള്‍ക്കും, യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.സ്‌കൂള്‍ ബസ്സിന്റെ മുന്‍ഭാഗത്ത് ചെറുതായി തട്ടിയ ശേഷമാണ് ബസ് അടുത്തുള്ള സ്റ്റേഷനറി കടയിലേക്ക് പാഞ്ഞു കയറിയത്. സുല്‍ത്താന്‍ ബത്തേരി -കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍