ആദിവാസി മേഖലയില്‍ സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കാന്‍ നടപടി: മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് സി -എസ് ടി വികസന കോര്‍പറേഷന്‍ ഈ മേഖലകളില്‍ ഇടപെട്ട് സ്വയം സഹായ സംഘങ്ങള്‍ക്ക് ജാമ്യരഹിതവും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകള്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പദ്ധതി കോര്‍പറേഷന്‍ അടിയന്തിരമായി സമര്‍പ്പിക്കണം.ആദിവാസി ജനതയുടെ ഭൂമി പ്രശ്‌നങ്ങള്‍ ഓരോ ജില്ല അടിസ്ഥാനത്തില്‍ പരിഹരിക്കണം. ഇതിനായി റവന്യൂ - വനം വകുപ്പുകളുമായി ചേര്‍ന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. പട്ടിക വര്‍ഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേര്‍ത്ത് നയിക്കാന്‍ ഉപദേശക സമിതിയുടെ പ്രത്യേക ഇടപെടല്‍ വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, എസ് ടി ഡയറക്ടര്‍ അനുപമ ടി വി തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍