സുമനസ്സുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവാവ് ചികില്‍സാ സഹായം തേടുന്നു.കെല്ലൂര്‍ അഞ്ചാം മൈല്‍ സ്വദേശി പുത്തങ്ങാടി ഹംസ (39) ആണ് ചികിത്സാ സഹായം തേടുന്നത്.വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് വരുന്ന ഭീമമായ സംഖ്യ ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.ഈ നിര്‍ദ്ധന കുടുംബത്തെ സഹായിക്കുവാന്‍ നാട്ടുകാര്‍ ചേര്‍ന്ന് .എംഐ ഷാനവാസ് എം.പി, എംഎല്‍എമാരായ ഒ ആര്‍കേളു ,സി മമ്മൂട്ടി സി.കെ ശശീന്ദ്രന്‍ ,കെ എം ഷാജി ,ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും പഴശ്ശിയില്‍ അബൂബക്കര്‍ മുണ്ടകുറ്റി (ചെയര്‍മാന്‍) ചെമ്പന്‍ മമ്മൂട്ടി ഹാജി (കണ്‍വീനര്‍) പൊന്നാണ്ടി ഹാരിസ് ഹാജി (ട്രഷറര്‍) ആയും ഒരു ചികില്‍സാ കമ്മറ്റി രൂപീകരിക്കുകയും പനമരം എസ്.ബി.ഐ അഞ്ചുകുന്ന് ശാഖയില്‍ ജോയന്റ് അക്കൗണ്ട് ആരഭിക്കുകയും ചെയ്തിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍:36944752407,ഐ.എഫ്.എസ്.സി കോഡ്. SBIN OOO 8592 .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍