OPEN NEWSER

Saturday 25. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകാന്‍ സാധ്യത

  • Keralam
21 Aug 2022

 

തിരുവന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. 

മുന്നറിയിപ്പ് നല്‍കിയ ജില്ലകള്‍

തിങ്കള്‍: കോട്ടയം, എറണാകുളം, ഇടുക്കി

ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി

ബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കേരള - ലക്ഷദ്വീപ് - കര്‍ണ്ണാടക  തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് - കിഴക്കന്‍ അറബിക്കടല്‍  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

20-08-2022:  തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍  തീരം എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. വടക്ക് ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
  • ലോക ക്ഷയരോഗ ദിനാചരണം നടത്തി
  • നേരറിയാന്‍ നെന്മേനി;  സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്     
  • മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി  യുവാവ് പിടിയില്‍
  • കേരള സംസ്ഥാന യുവജനകമ്മീഷന്‍  ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍. 
  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
  • ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മന്ത്രി വീണാ ജോര്‍ജ്; ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു 
  • രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ; മാനനഷ്ടക്കേസില്‍ വിധി പ്രഖ്യാപിച്ച് കോടതി; തിരിച്ചടിയായത് കര്‍ണാടകയിലെ പരാമര്‍ശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show