കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സെക്രട്ടേറിയേറ്റ് നടയില്‍ ധര്‍ണ്ണ നടത്തി.
തിരുവനന്തപുരം: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെക്രട്ടേറിയേറ്റ് നടയില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍ മന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ്‌റുമായ വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ന്യായമായ പെന്‍ഷന്‍ അനുവദിക്കണമെന്നും, നിര്‍ത്തലാക്കിയ ഡി എ പുനസ്ഥാപിച്ചു, കലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ഡി എ അനുവദിക്കണമെന്നും,പെന്‍ഷന്‍ ബോര്‍ഡില്‍ റിട്ടയര്‍ ചെയ്തവരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും,2002ലെ ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ചു അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്‍ഷന്‍ കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക,പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ മുന്‍കാലത്തോടെ നടപ്പിലാക്കുക എന്നീ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശ്രീ വി എസ് ശിവകുമാര്‍ ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹായം വാഗ്ദാനം ചെയ്തു.
സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡന്റ് മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍സി എം പി അസിസ്റ്റന്റ് സെക്രട്ടറി ശ്രീ എം പി സാജു ജനറല്‍ സെക്രട്ടറി കെ രാജീവന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ്മാരായ മൂസാ പന്തീരാകാവ്, വി വിജയകുമാര്‍, ട്രഷറര്‍ വി കെ ജോണ്‍സണ്‍, സെക്രട്ടറി സുശീലാ മണി, കെ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Super