തോണി സര്‍വ്വീസ് നിര്‍ത്തിവച്ചു

പുല്‍പ്പള്ളി: കനത്ത മഴയില്‍ കബനി നദി കരകവിഞ്ഞതോടെ ബൈരക്കുപ്പ കടവിലെതോണിസര്‍വ്വീസ് ജലനിരപ്പ് താഴുന്നത് വരെ നിര്‍ത്തിവച്ചു. പുഴയില്‍ ശക്തമായ ഒഴുക്കും കാറ്റിനെയും തുടര്‍ന്നാണ് തോണി സര്‍വ്വീസ് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ കടത്തുകാര്‍ തീരുമാനിച്ചത്. ബാണസുര ഡാം തുറന്നതോടെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ പുര്‍ണ്ണമായി തുറന്നെങ്കിലും ബാണസുര ഡാമില്‍ നിന്നുള്ള വെള്ളം എത്തിയതോടെയാണ് കബനി നദി കരകവിഞ്ഞത് പെരിക്കല്ലൂര്‍ പാടത്തുള്‍പ്പടെ വെളളം കയറാന്‍ കാരണമായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍