വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം; റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നു; ഡോറില്‍ തട്ടി മറിഞ്ഞു വീണ ബൈക്ക് യാത്രികന്‍ മറ്റൊരു കാറിനടിയില്‍പെട്ട് മരിച്ചു

ബത്തേരി: ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ച് വീണ റഫീഖിന്റെ മുകളിലൂടെ പുറകില്‍ വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ബത്തേരി അസംപ്ഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മരിച്ച റഫീഖ് പെയിന്റിങ് തൊഴിലാളിയാണ്.
എന്നാല്‍ ഡോറില്‍ തട്ടിയ ശേഷം തെറിച്ച ബൈക്കില്‍ നിന്നും റഫീഖ് റോഡില്‍ വീഴുകയും, ഇതേ ബൈക്ക് പുറകില്‍ വന്ന മറ്റൊരു കാറിലിടിച്ച ശേഷം റഫീക്കിന്റെ മുകളിലേക്ക് മറിഞ്ഞ് വീണാണ് അപകടമെന്നും ദൃക്‌സാക്ഷിയായ പുല്‍പ്പള്ളി ആറാം മൈല്‍ സ്വദേശിയായ ഒരു യുവാവ് പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍