OPEN NEWSER

Friday 24. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മക്കളെ കള്ളക്കേസ്സില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി ;പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതായി മാതാപിതാക്കള്‍ 

  • Mananthavadi
02 Jul 2022

 

പനമരം: തങ്ങളുടെ മക്കളെ കള്ളക്കേസെടുത്ത് പനമരം പോലീസ് ജയിലിലടച്ചതായി പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്.നീര്‍വാരം വെട്ടുപാറപ്പുറത്ത് ലഷ്മണന്‍ ഭാര്യ കനകമ്മ എന്നിവരാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ മക്കളായ ശ്രീജിത്ത്, രഞ്ചിത്ത് എന്നിവരെ പനമരം  പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ റിമാണ്ട്  ചെയ്യുകയും ചെയ്തിരുന്നു. നിര്‍ത്താതെ വാഹനമോടിച്ച് പോയതായും ചോദ്യം ചെയ്ത എസ് ഐ യെ കയ്യേറ്റം ചെയ്ത് വിരലൊടിച്ചുവെന്നുമാണ് പോലീസ് പരാതിപ്പെടുന്നത്. എന്നാല്‍ കുട്ടിക്ക് മരുന്നുമായി വന്നവരെ പുറകേ പിന്തുടര്‍ന്ന് വന്ന് വീടിന് മുന്നില്‍ വെച്ച് പോലീസ് കയ്യേറ്റം ചെയ്തതായാണ് മാതാപിതാക്കള്‍ പറയുന്നത്.

കഴിഞ്ഞ 27 ന് പണി കഴിഞ്ഞ് മക്കള്‍ വീട്ടിലേക്ക് വരുന്ന വഴി പൊലീസ് കൈകാണിച്ചു എന്നും നിര്‍ത്താതെ പോയെന്നും പറഞ്ഞ് പിന്തുടര്‍ന്നെത്തിയ എസ്‌ഐ പി.സി.സജീവന്‍ അടക്കമുള്ള പൊലീസുകാര്‍ യാതൊരു കാരാണവും പറയാതെ വീടിന് മുന്‍പില്‍ ബൈക്കില്‍നിന്ന് ഇറങ്ങിയ തന്റെ മക്കളായ ശ്രീജിത്ത്, രഞ്ജിത്ത് എന്നിവരെ മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതു കണ്ട് പുറത്തെത്തിയ വീട്ടുകാരോട് എസ് ഐ മോശമായ ഭാഷയില്‍ സംസരിക്കുകയും മറ്റുമാണുണ്ടയത്.എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ വിട്ടുകാരെയെല്ലാം ഞാന്‍ പൊക്കിക്കോളാമെന്ന് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്നും ഇരുവരും ആരോപിച്ചു. 

 

 ശ്രീജിത്തിന്റെ മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ വേഗത്തില്‍ വരുന്ന വഴി എതിരെ വന്ന പൊലീസ് ജീപ്പില്‍ ഇരുന്നവര്‍ കൈ കാണിച്ചത് കണ്ടിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാന്‍  തയാറാകതെ ശ്രീജിത്തിനെ സംഭവം ദിവസം തന്നെ പിടിച്ചു കൊണ്ടുപോയി. ബൈക്കിന് പിറകിലിരുന്ന ആളെ ഹാജരാക്കിയില്ലെങ്കില്‍ വീട്ടിലെ മുഴുവന്‍ പേരുടെയും പേരില്‍ കേസെടുക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയതിനാല്‍ രഞ്ജിത്തിനെയും അവര്‍ സഞ്ചരിച്ച ബൈക്കും സ്റ്റേഷനില്‍ ഹാജരാക്കി. പിന്നീട് ഇല്ലാത്ത നിയമങ്ങള്‍ എല്ലാം മക്കളുടെ മേല്‍ ചാര്‍ത്തി കേസെടുത്ത പൊലീസ് മക്കളെ ജയിലിലടച്ചിരിക്കുകയാണ്. എന്താണുണ്ടയതെന്ന് അന്വേഷിച്ച് തെറ്റുകാരാല്ലാത്ത മക്കളെ പുറത്ത് കൊണ്ടുവരണമെന്നും പൊലീസിനെതിരെ നടപടി എടുക്കണമെന്നും ലഷ്മണന്‍ ഭാര്യ കനകമ്മ എന്നിവര്‍ പനമരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധനാ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കൈക്കൂലി വാങ്ങി; ആര്‍ടിഒ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്
  • കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങള്‍ പിടിയില്‍
  • തിരുനെല്ലി ആശ്രമം സ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ആറളത്തേക്ക് മാറ്റുന്നത് പുന:പരിശോധിക്കണം: പ്രിയങ്ക ഗാന്ധി എം.പി.
  • വാഹനാപകടത്തില്‍ യുവാവിന് പരിക്ക്
  • നിരന്തരമായ ഗാര്‍ഹീക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവും 60000 രൂപ പിഴയും ശിക്ഷ
  • തിരുനെല്ലി ആശ്രമം റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ശോചനീയാവസ്ഥ; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ട്രൈബല്‍ ഓഫീസ് ഉപരോധിച്ചു.
  • വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് നഗരസഭ ജീവനക്കാരന് യുവതിയുടെ മര്‍ദ്ദനം; പോലീസ് കേസെടുത്തു; ജീവനക്കാരനെതിരെയും കേസ്
  • എംഡിഎംഎയും മെത്തഫിറ്റാമിനുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍
  • സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാര്‍ച്ച് പാസ്റ്റില്‍ രണ്ടാം സ്ഥാനം നേടി വയനാട് ജില്ല
  • വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show