OPEN NEWSER

Thursday 07. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനിക്കിടക്കയില്‍ വയനാട്; രണ്ട് മാസത്തിനിടെ ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത് 25 451 പേര്‍.

  • Mananthavadi
01 Jul 2022

മാനന്തവാടി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വയനാട്  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത് 25451 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മെയ്യില്‍ 8736 പേര്‍ പനി ബാധിച്ചും, 2393 പേര്‍ വയറിളക്ക രോഗങ്ങളും ബാധിച്ച് ചികിത്സ തേടിയപ്പോള്‍ ജൂണില്‍ 16715 പേര്‍ പനി ബാധിച്ചും, 2416 പേര്‍ വയറിളക്കം ബാധിച്ചും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തി. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ആകുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കും.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21 901 പേര്‍ക്ക് പനിപിടിപ്പെടുകയും, 4044 വയറിളക്കം പിടിപ്പെട്ട് ചികിത്സ തേടുകയും ചെയ്തു.ഈ വര്‍ഷം മെയ്യില്‍ 18 എലിപ്പനി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തപ്പോള്‍ ജൂണില്‍ 42 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് മരണം റിപ്പോര്‍ട്ട്  ചെയ്യപ്പെടുകയും ചെയ്തു. ഡെങ്കിപ്പനി ഈ വര്‍ഷം മെയ്യില്‍ 4 കേസുകളും,     ജൂണില്‍ 5 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.     മലമ്പനി 4    കേസുകളും, ചെള്ള് പനി മെയ്യില്‍ 2 പേര്‍ക്കും, ജൂണില്‍ 4 പേര്‍ക്കും സ്ഥിരീകരിച്ചു. കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പകര്‍ച്ച പനി കൂടുതലായും കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പനിയും ജലജന്യ രോഗങ്ങളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ഡ്രൈഡേ ദിനാചരണം, കര്‍ശന പരിശോധനകള്‍ എന്നിവ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിന്റെ മരണം; പാമ്പുകടിമൂലമെന്ന് സ്ഥിരീകരണം
  • മാനന്തവാടിയില്‍ ലഹരിമരുന്നു വേട്ട; വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനക്കെത്തിച്ച 28 ഗ്രാമോളം മെത്താഫിറ്റമിന്‍ പിടികൂടി
  • കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി
  • മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കളക്ടര്‍
  • മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടു കോടിയിലധികം കുഴല്‍പണവുമായി 2 പേര്‍ പോലീസിന്റെ പിടിയില്‍
  • ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്
  • എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി: കോണ്‍ഗ്രസ്
  • ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു: ഉഷാ വിജയന്‍
  • വയനാട് ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show