OPEN NEWSER

Thursday 11. Aug 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്എഫ്‌ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎം പ്രഖ്യാപനം ആക്രമണത്തിലെ പങ്കാളിത്തത്തിന്റെ തെളിവ്: അഡ്വ. ടി സിദ്ദിഖ് എംഎല്‍എ

  • Ariyippukal
27 Jun 2022

 

കല്‍പ്പറ്റ: എസ്എഫ്‌ഐ ക്രിമിനലുകളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന സിപിഎം പ്രഖ്യാപനം രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സിപിഎം നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെയാണെന്നതിന്റെ തെളിവാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് എംഎല്‍എ. എംഎല്‍എ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും, കൈകാര്യം ചെയ്യുമെന്നുമുള്ള സിപിഎം നേതാക്കളുടെ പ്രഖ്യാപനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും എംഎല്‍എയുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ ആക്രമണം നടത്തിയെന്ന് സിപിഎം പറയുന്നത് സ്വന്തം ചെയ്തികള്‍ മറച്ചുവെക്കുന്നതിനാണെന്നും അഡ്വ.ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.

എം പി ഓഫീസ് ആക്രമിച്ചതും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനുമെതിരെ വലിയ വികാരം പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. ഇത്തരം വ്യാജപ്രസ്താവനക്ക് പിന്നില്‍ സി പി എമ്മിമേറ്റ ഈ വലിയ ക്ഷീണമാണ്. ഗുണ്ടകളെ കൊണ്ടുനടക്കലും, ആയുധങ്ങള്‍ സൂക്ഷിക്കലും, ഓഫീസുകളില്‍ ബോംബും, വടിവാളും സൂക്ഷിക്കലുമെല്ലാം സി പി എമ്മിന്റെ തൊഴിലാണ്. ഞങ്ങളുടെ രീതിയല്ല, സി പി എമ്മിന്റെ പ്രകടനത്തിനിടെ കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചത് എസ് എഫ് ഐ തുടങ്ങിവെച്ച ആക്രമണം സി പി എം തുടരുമെന്നുള്ളതിന്റെ ആഹ്വാനമാണ്. കല്‍പ്പറ്റയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സി പി എം നേതൃത്വം നടത്തുന്ന ആസൂത്രിതമായ നീക്കത്തിനെതിരെ സമാധാനകാംക്ഷികളായ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. എം എല്‍ എക്കെതിരെ ഇന്നത്തെ പൊതുപരിപാടിയില്‍ നടത്തിയ ആക്രമണോത്സുക ആഹ്വാനവും പ്രസംഗങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കുന്നില്ല. ജനങ്ങളുടെ കൂടെ നിന്ന് നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ധിത വീര്യത്തോടെ നേതൃത്വം നല്‍കും. സി പി എമ്മിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പതിറ്റാണ്ടിന് മുന്‍പ് 700 രൂപയുടെ മുതല്‍ പറ്റിച്ച് മുങ്ങിയതിന് പശ്ചാത്താപം; 700 ന് പകരം 2000 തിരിച്ചുനല്‍കി 'കള്ളന്‍ മാതൃകയായി'...!
  • മാനന്തവാടിയില്‍ റോഡുകള്‍  നവീകരിച്ചത് പാര്‍ക്കിംഗിനോ? റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനിടയാക്കുന്നു 
  • പാട്ടു കേട്ടുറങ്ങാം... താരാട്ടുപാട്ടുമായി ശിശു പരിപാലന കേന്ദ്രം
  • ആഫ്രിക്കന്‍ പന്നിപ്പനി: ധനസഹായ വിതരണം നാളെ
  • വാഹനീയം അദാലത്ത് നാളെ; മന്ത്രി ആന്റണി രാജു പങ്കെടുക്കും
  • സ്വാതന്ത്ര്യദിനം: മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും
  • വയനാട് ജില്ലയില്‍ 2931 അതി ദരിദ്രകുടുംബങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ നടപ്പിലാക്കും
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • തോണി സര്‍വ്വീസ് നിര്‍ത്തിവച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show