ഗാര്‍ഹിക പീഢനം;വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തു

താമരശ്ശേരി: സ്വന്തം വീട്ടില്‍ വെച്ച് ഭാര്യയെ അതിക്രൂരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ച് ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ താമസിക്കും ചുണ്ടക്കുന്ന് മാളിയേക്കല്‍ ഷരീഫിന്റെ മകന്‍ ഡാനിഷിനെയാണ് സി.ഐ.എസ്എഫ് ഉം, മീനങ്ങാടി പോലീസും ചേര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതത്.മീനങ്ങാടി സ്വദേശിനിയായ ഭാര്യയുടെ പരാതിയില്‍ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, മാനസിക പീഡനം, സ്ത്രീ ധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകളായ ഐ.പി.സി 498എ,323,406, 34 എന്നീ ചുമത്തിയാണ് കേസെടുത്തത്.കേസില്‍ ഭര്‍ത്താവിന്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍