സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകളില്ല. ഒഡീഷ തീരത്തെ ചക്രവാതചുഴിയും കാലവര്‍ഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറന്‍ കാറ്റുകളും ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.അതിനിടെ, ഡല്‍ഹിയില്‍ കനത്ത ചൂടിന് ആശ്വാസമേകി കാറ്റും ഇടിമിന്നലോടു കൂടിയ മഴയും തുടങ്ങി. ഇതോടെ ഡല്‍ഹിയില്‍ താപനില കുത്തനെ താഴ്ന്നു. രാവിലെ 5.40 മുതല്‍ 7 മണിവരെ താപനില 11 ഡിഗ്രി താഴ്ന്നു. 29 ഡിഗ്രിയില്‍ നിന്നും 18 ഡിഗ്രിയിലേക്കാണ് താപനില താഴ്ന്നത്. അടുത്ത 3 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 60 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണും കടപുഴകിയും ഗതാഗത തടസം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ യാത്രകള്‍ക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍