ശാസ്ത്രവും അറിവും വികസനത്തിന്റെ അടിസ്ഥാനം: എന്‍. ബാലഗോപാല്‍
മാനന്തവാടി: വായനയിലൂടെ ഉള്ള അറിവും ശാസ്ത്രവുമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍. ബാലഗോപാല്‍. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങള്‍ ജില്ല - സംസ്ഥാന തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ നടത്തിയ വയനാട് ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി , മംഗലശ്ശേരി മാധവന് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മംഗലശ്ശേരി മാധവന് മാസ്റ്റര്‍, സുരേഷ് തലപ്പുഴ, മനോജ് മാസ്റ്റര്‍,ജോസ് കിഴകേല് എന്നിവരെ ആദരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന് മാസ്റ്റര്‍,മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി വി. ജോര്‍ജ്, മംഗലശ്ശേരി നാരായണന് മാസ്റ്റര്‍, കാരയില്‍ സുകുമാരന്‍, ജോസ് മാസ്റ്റര്‍,ചന്ദ്രശേഖരന്, സുശോബ് ചെറുകുംബം, എടവക ഗ്രാമപഞ്ചായത്ത മെമ്പര്‍ വിനോദ് തോട്ടത്തില്‍, എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ രാജിവ് നായര്‍, റീഡിംഗ് മിഷന് കോര്‍ഡിനേറ്റര്‍ ബിജുമോന്, ലേഖ ആര് നായര്‍ എന്നിവര്‍ സാനിദ്ധ്യം വഹിച്ചു. ജില്ലാ ചെയര്മാന് ആയി എ പ്രഭാകരന് മാസ്റ്റരെയും സെക്രട്ടറിയായി അര്ജുന് പി ജോര്‍ജിനെയും ട്രഷറര്‍ ആയി ജോസ് മാസ്റ്റരെയും യോഗം തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍