കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം ഇന്ന് മുതല്‍, ആദ്യം ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ (KSRTC)ശമ്പള വിതരണം ഇന്നു മുതല്‍. 45 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അര്‍ടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാല്‍ രാത്രിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും.
84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. മാനേജ്‌മെന്റ നടത്തുന്ന ചര്‍ച്ചയില്‍ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍