താമരശ്ശേരി ചുരത്തില്‍ പാറ കല്ല് ഉരുണ്ട് വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് പാറ കല്ല് ഉരുണ്ട് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അനീഷ് (26), അഭിനവ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍