OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

  • Kalpetta
17 Feb 2022

 

മേപ്പാടി: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. പൊഴുതന പാറത്തോട് സേട്ടുക്കുന്ന് കുറ്റിപ്ലാക്കല്‍ സാബു എന്ന സ്‌കറിയ (44) ആണ് മരിച്ചത്. മേപ്പാടിയിലെ തോട്ടത്തിലേക്ക് വളവുമായി ടിപ്പറില്‍ പോയതായിരുന്നു സാബു. മഴ പെയ്തതിനെ തുടര്‍ന്ന് ചെളിയായ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ നിരങ്ങി നീങ്ങിയപ്പോള്‍ സാബു ടിപ്പറില്‍ നിന്നും ചാടിയിറങ്ങിയെന്നും ഉടന്‍ ടിപ്പര്‍ ദേഹത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നുമാണ് നിഗമനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയിലാണ് സംഭവം. സംസ്‌കാരം ഇന്ന്  വൈകുന്നേരം 5 മണിക്ക്  തരിയോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: സിമി, മക്കള്‍: ദീപു, ദീപക്, ദില്‍ന. വാഹനത്തിന്റെ ഡ്രൈവര്‍ ജസീല്‍ പരിക്കേറ്റ് ചികിത്സയിലാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show