വനിതാരത്ന പുരസ്കാരം അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം,കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍, സ്ത്രീകളടേയും കുട്ടികളുടേയും ശാക്തീകരണം,വിദ്യഭ്യാസമേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ എന്നിങ്ങനെ മേഖലകളില്‍ 5 വര്‍ഷമെങ്കിലും പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുരസ്കാര ജേതാവിന് 1 ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും നല്‍കും വയനാട് ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. wcd.kerala.gov.in വെബ്സൈറ്റിലും ശിശുവികസന ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍