OPEN NEWSER

Thursday 13. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നൈപുണ്യ 2022  ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ അക്ഷയ സെന്റര്‍ വഴിയും

  • Kalpetta
15 Jan 2022

കല്‍പ്പറ്റ: നൈപുണ്യ 2022 ജോബ് ഫെയറിലേക്ക്  അക്ഷയ സെന്റര്‍ വഴിയും ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 21. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സെല്ലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും  സംയുക്തമായി നടത്തുന്ന ജോബ് ഫെയറില്‍ വിവിധ മേഖലകളിലായി 2000 ല്‍ അധികം ഒഴിവുകളുണ്ട്  40 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും. എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. വയനാട്  മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജില്‍ ജനുവരി 23 ന് രാവിലെ 9 മുതല്‍ നടക്കുന്ന ജോബ് ഫെയറി കുറിച്ചുളള   കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365 എന്ന നമ്പറില്‍ ബന്ധപ്പെടുക. സ്‌പോട്ട് രജിസ്‌ട്രേഷനും  ഉണ്ടായിരിക്കുന്നതാണ്.

 ഉദ്യോഗാര്‍ത്ഥികള്‍ക്ക്  statejobportal.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും മേളയില്‍ പങ്കാളികളാകാം. എഞ്ചിനീയറിങ്, ടെക്‌നോളജി, ഐ.ടി, ആരോഗ്യം (നഴ്‌സുമാരുടെ നൂറില്‍പരം ഒഴിവുകള്‍), ടൂറിസം,ഓട്ടോ മൊബൈല്‍,വിദ്യാഭ്യാസം, മീഡിയ,വാണിജ്യ വ്യവസായം,സെയില്‍സ് മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കളും പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്.

 രജിസ്റ്റര്‍ ചെയ്യേണ്ടേ വിധം:

 statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് ഞലഴശേെലൃ അ െഖീയ ടലലസലൃ എന്നതില്‍ ക്ലിക്ക് ചെയ്ത്  നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്‌സൈറ്റില്‍ ജോബ് ഫെയര്‍ സെക്ഷന്‍ ക്ലിക്ക് ചെയ്താല്‍ വയനാട് ജില്ലാ മെഗാ ജോബ് ഫെയര്‍ നൈപുണ്യ 2022 ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.

 ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും ജനുവരി 21 നു ശേഷം ഹാള്‍ടിക്കറ്റ് വരും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ജോബ് ഫെയര്‍ നടക്കുക. ഈ മേളയുടെ ഭാഗമായി വ്യോമസേന, നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളും, നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; 87 ലക്ഷത്തോളം രൂപ പിടികൂടി.
  • എക്‌സൈസ് റെയിഡില്‍ വന്‍ മാഹി മദ്യ ശേഖരം പിടികൂടി: 108 ലിറ്റര്‍ മാഹിമദ്യം ഒളിപ്പിച്ചത് വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ :ഒരാള്‍ അറസ്റ്റില്‍ :
  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show