പുതിയിടത്ത് സേവനം വീട്ടുമുറ്റത്തെത്തിക്കാന്‍ ഡി.വൈ.എഫ്.ഐയും.
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പുതിയിടം ഡിവിഷനില്‍ ഇനി പെന്ഷന് അപേക്ഷകള്‍ വീടുകളിലെത്തി സ്വീകരിക്കും. ഡിവൈഎഫ്ഐ കൊയിലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവില്‍ പെന്ഷന് അപേക്ഷകള്‍ ഓണ്‍ ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വിവിധ സാക്ഷ്യപത്രങ്ങളും രേഖകളും സ്കാന്‍ ചെയ്ത് സൈറ്റില്‍ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനും മറ്റും ഓണ്‍ ലൈന്‍ കേന്ദ്രങ്ങളില്‍ വരുന്ന സാമ്പത്തികച്ചിലവ് ഇതോടെ ഇവര്‍ക്ക് ലാഭിക്കാനാകും.
ഡി വൈ എഫ് ഐ യൂണിറ്റിന് കീഴിലെ വൊളണ്ടിയര്‍മാരെ അപേക്ഷ നല്‍കേണ്ട ആളുകള്‍ രേഖകള്‍ സഹിതം വിവരമറിയിച്ചാല്‍ അന്ന് തന്നെ വീടുകളിലെത്തി അപേക്ഷ സ്വീകരിച്ച് നേരിട്ട് നഗരസഭയിലെത്തിക്കും. പരിപാടിയുടെ ഉദ്ഘാടനം ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖില്‍ കെ ഉദ്ഘാടനം ചെയ്തു. വിപിന്‍ വേണുഗോപാല്‍, ആദര്‍ശ് കെ , അനിജിത്ത് കെ വി , ഗോകുല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍