അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയാം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയാം. ഇന്ന് വൈകീട്ട് 3.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ തിയതികള്‍ പ്രഖ്യാപിക്കും.നേരത്തെ ശനിയാഴ്ച സമ്പൂര്‍ണ യോഗം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കമ്മീഷനിലെ ചില അംഗങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ യേഗം ചേരുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ വീണ്ടും ശനിയാഴ്ച (ഇന്ന് ) തന്നെ സമ്പൂര്‍ണ യോഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാകും വാര്‍ത്താ സമ്മേളനം.ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്താനാണ് നിലവിലെ തീരുമാനം. പഞ്ചാബില്‍ ഒന്നിലധികം ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും, ഉത്തരാഘണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പുറത്ത് വരുമെന്ന സൂചന.സംസ്ഥാനത്തെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും തെരഞ്ഞെടുപ്പിന്റെ ഘട്ടം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുക.ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍