OPEN NEWSER

Wednesday 17. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണം, ഇ ഓഫീസ് സംവിധാനം യാഥാര്‍ത്ഥ്യമാക്കും; വീണാ ജോര്‍ജ്

  • Keralam
05 Jan 2022

 

സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇഓഫീസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇഓഫീസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഫയലുകളുടെ നീക്കം മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍എച്ച്എം, ഇ ഹെല്‍ത്ത് എന്നീ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഈ ഓഫീസുകളിലെ വിവിധ സെക്ഷനുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show