നിര്‍ത്തിയിട്ട കാറില്‍ ടിപ്പറിടിച്ചു ;കാര്‍ നിരങ്ങി നീങ്ങിയിടിച്ച് കാല്‍നടയാത്രികന് പരിക്ക്

മീനങ്ങാടി: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു. ഇതേ തുടര്‍ന്ന് നിരങ്ങി നീങ്ങിയ കാറിടിച്ച് കാല്‍നടയാത്രികന് പരിക്കേറ്റു. മീനങ്ങാടി ചീരാംകുന്ന് സ്വദേശി പി.ടി ഉലഹന്നാനാണ് സാരമായി പരിക്കേറ്റത്.തുടര്‍ന്ന് ഇദ്ദേഹത്തെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മീനങ്ങാടിയില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സമീപത്തെ കടയിലേക്ക് ഇടിച്ച് കയറിയ കാറിന്റേയും, കടയുടേയും ഇടയില്‍ കുടുങ്ങിയാണ് ഉലഹന്നാന് പരിക്കേറ്റത്. സി പി ഐ എം മീനങ്ങാടി എരിയാ കമ്മിറ്റിയംഗമാണ് ഉലഹന്നാന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍