വന്യമൃഗ ആക്രമണം; സംസ്ഥാന,ജില്ലാ തല സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണംനേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികള്‍ രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന തല കമ്മിറ്റിയുടെ ചെയര്മാന് ചീഫ് സെക്രട്ടറിയാണ് . ജില്ലാ തലത്തില്‍ കളക്ടര്‍ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമങ്ങളില്‍ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങള്‍ സമിതികളുടെ ചുമതലയില്‍ വരും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍