ബസ് ചാര്‍ജ് വര്‍ധന; പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമെന്ന് മന്ത്രി

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന വിശദമായ പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഇല്ലെന്നാണ് സംഘടനകള്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകള്‍ അറിയിച്ചിരുന്നുവെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.അതേസമയം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയില്‍ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ ശമ്പളവിതരണം തുടങ്ങുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍